@grmsci: VS❤️. കരുത്തനായ കമ്മ്യൂണിസ്റ്റ്, ഇന്ത്യൻ രാഷ്ട്രീയത്തിലെ ആചാര്യൻ.കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃത വേളയിൽ ഉണ്ടായിരുന്ന സഖാകളിൽ ഇന്ന് ജീവിച്ചരിക്കുന്ന ഒരേ ഒരാൾ. പുന്നപ്രയുടെ സമരനായകൻ, കേരളത്തിന്റെ ജനനായകൻ. ഇങ്ങനെ ഒട്ടനവധി വിശേഷണങ്ങൾക്കു അതീതനായ സഖാവ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഞാൻ ഏറ്റവും ആവേശപൂർവ്വം നോക്കിയിരുന്നത് വി എസ് നെ ആയിരുന്നു. നർമത്തിലൂടെ എതിരാളികൾക്കു നേരെ കുറിക്കുകൊള്ളിക്കുന്ന പ്രസംഗ ശൈലി, നിലപാടുകളെ മുഖപക്ഷം നോക്കാതെ തുറന്നു പറയുന്ന വ്യക്തിതം.ഒരു വിഷയത്തെ അതിന്റെ കാര്യപ്രാപ്തിക്കു അനുസൃതമായി കൈകാര്യം ചെയുന്നത് ആകാംഷനിറഞ്ഞത് തന്നെ ആയിരുന്നു. 1ലോ 2ലോ മറ്റും പഠിക്കുന്ന നേരത്തു കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആരാ എന്നുള്ള ചോദ്യത്തിന് വി എസ് എന്ന് പറഞ്ഞത് മുതൽ ഇന്നും വി എസ് നെ കുറിച്ചു ആരേലും പറഞ്ഞാൽ ഞാൻ കേട്ടിരിക്കാറുണ്ട്. വിഭാഗീയതയുടെ കാലത്തു അയാൾ ഒറ്റക്കായിരുന്നു. പാർട്ടിയുടെ നിലപാടിനനുസരിച്ചു അയാൾ പാർട്ടിക് കീഴ്പ്പെട്ടിരുന്നു. അതു കൊണ്ട് തന്നെ ആണ് ഇന്നും മലയാളികളുടെ മനസ്സിൽ ജനനായകനായി വി എസ് മാറിയത്. വി എസ് എന്ന രണ്ട് അക്ഷരം മലയാളികൾക്ക് പോരാട്ടത്തിൻ്റെ പര്യായമാണ് , നാടുവാഴിത്വത്തിനെതിരെ തുടങ്ങി അഴിമതിക്കെതിരെയും ,സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെയും , പരിസ്ഥിതി പ്രശ്നങ്ങളിലുമെല്ലാം വി എസ് നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ് ....... #vs #LitDifferent #malapuram #kerala #stalin #communism #marxism #cpim #dyfi #sfi #cpimkerala