@muhammed.irfan.p: വില കൂടിയതോടെ ചിരട്ടയും ലോക്കറിൽ വയ്ക്കേണ്ട അവസ്ഥ; ചിരട്ട കള്ളന്മാർ പെരുകുന്നു.. ഒരു കിലോഗ്രാം നാളികേര ചിരട്ടയ്ക്ക് 28 രൂപയാണ് വില. ഇതോടെ റബ്ബർഷീറ്റിനും കുരുമുളകിനും ഉണക്ക അടയ്ക്കക്കും ഉള്ളതിനേക്കാൾ ഡിമാൻ്റാണ് ചിരട്ടയ്ക്ക് മോഷ്ടാക്കൾക്കിടയിലുള്ളത്. പാണ്ടിക്കാട് മേലങ്ങാടി സ്വദേശി വിൽപ്പനക്കായി സൂക്ഷിച്ച 50 കിലോഗ്രാം ചിരട്ട മോഷണംപോയി. റോഡരികിലുള്ള തൻ്റെ വീടിനു സമീപം അഞ്ച് ചാക്കുകളിലായാണ് ചിരട്ടകൾ സൂക്ഷിച്ചിരുന്നത്.പുതിയ വീട്ടിലാണ് ഇണ്ണിപ്പ കുടുംബസമേതം താമസിക്കുന്നത്. കഴിഞ്ഞ ദിവസം പഴയ വീടിനു സമീപം സൂക്ഷിച്ചിരുന്ന ചിരട്ട വിൽപ്പനക്കായി കൊണ്ടുപോകുക എന്ന ഉദ്ദേശ്യവുമായി എത്തിയപ്പോഴാണ് മോഷണംപോയതായി അറിഞ്ഞത്. നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയർന്നതോടെ അതിൻ്റെ പ്രൗഢി ചിരട്ടയിലും പ്രകടമായതോടെ മോഷ്‌ടാക്കളുടെ എണ്ണവും വർധിക്കുകയാണ്. എളുപ്പത്തിലും സംശയമില്ലാത്ത രീതിയിലും കടത്തിക്കൊണ്ടുപോകാൻ കഴിയുമെന്നുള്ളതാണ് ചിരട്ടയെ മോഷ്ടാക്കൾക്ക് പ്രിയമുള്ളതാക്കുന്നത്.