@amritatvmiddleeast: ദുബായിലെ വലിയ റോഡുകളിൽ ഇടത് ഭാഗത്തെ വേഗമേറിയ ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് ഇനി പ്രവേശിക്കാനാകില്ല. നവംബർ ഒന്നുമുതൽ പുതിയ നിയമം നടപ്പിലാക്കും. അഞ്ചോ കൂടുതലോ ലൈനുകളുള്ള റോഡുകളിൽ ഇടത് വശത്തെ രണ്ട് ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് പ്രവേശനമുണ്ടാകില്ല. മൂന്നോ നാലോ ലൈനുകളുള്ള പാതകളിൽ ഇടതുവശത്തെ ഒരു ലൈനിലാണ് പ്രവേശന വിലക്ക്. അതേസമയം രണ്ടോ ഒന്നോ ലൈൻ മാത്രമുള്ള പാതകളിൽ നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന ബൈക്കുകൾക്ക് ആദ്യ ഘട്ടത്തിൽ 500ദിർഹമും രണ്ടാം തവണ 700ദിർഹവുമാണ് പിഴ. മൂന്നാം തവണയും കുറ്റം ആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കും. ഈ വർഷം ഇതുവരെ ഡെലിവറി റൈഡർമാരുടെ നിയമലംഘനങ്ങൾ മൂലം ദുബൈയിൽ 962 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. #Dubai #UAE #FoodDelivery #Bikes #NewRules #RoadSafety #Sharjah #Fine #RoadFine #FoodDelivery #Restaurant