@marazakbpangadi: പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലീം പെൺകുട്ടിയാണ്.. അതുകൊണ്ടാണ് നാട്ടിൽ ലീഗും സുഡാപ്പികളുമൊക്കെ വിവാദം ഉണ്ടാക്കുന്നത് എന്നാണ് സിപിഎം നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി ഹരീന്ദ്രൻ പറയുന്നത്. തനി വർഗ്ഗീയത പറയാൻ അയാള് ഉസ്താദുമാരുടെ ഉദാഹരണങ്ങളും എടുത്ത് വീശിയിട്ടുണ്ട്.. സഘാവേ.. ഉസ്താതുമാർ പോട്ടെ, സഹ സഘാക്കൾ പോലും ഇത്തരം കേസുകളിൽ പെട്ടിട്ട് സ്റ്റേറ്റ് സംവിധാനങ്ങളിൽ നിന്നും പോലീസിൽ നിന്നും ഇത്രയും സംരക്ഷണം കിട്ടിയിട്ടുണ്ടാവില്ല.. അങ്ങനെ ആരെങ്കിലും പെടുമ്പോൾ അവരിൽ പെട്ട ആരും പ്രതിയെ സംരക്ഷിക്കാനും ഇറങ്ങാറില്ല. എന്തിന്.. കുട്ടിയ മാനസികമായി പീഡിപ്പിച്ച കൗൺസിലർമാർക്ക് എതിരെ പരാതി ലഭിച്ചിട്ടും മന്ത്രിയായ നിങ്ങടെ സ്വന്തം ശൈലജ ടീച്ചർ പോലും ഒരു നടപടിയും എടുത്തിരുന്നില്ല. ഇതൊക്കെ പുറത്ത് വരുമ്പോൾ ഹിന്ദു-മുസ്ലീമും, ഉസ്താദും, ലീഗും-സുഡാപ്പിയും ഒക്കെ വച്ച് പ്രതിരോധിക്കാൻ നിങ്ങൾ വിളമ്പിയ വർഗ്ഗീയത സങ്കികൾ പോലും ഇറക്കിയിട്ടില്ല !ഇതൊക്കെ കേട്ട് ആവേശത്തോടെ കയ്യടിക്കുന്ന സഖാക്കളും മാപ്ലക്കളും ഉണ്ടല്ലോ പിന്നെന്താ