@ipkodur1: "മക്കത്തെ മംഗല്യരാവ് ഖദീജത്തിൻ കല്യാണനാള് മൊഞ്ചുള്ള തേരിലങ്ങേറി എത്തിയല്ലോ മണിമാരൻ " .. ഇന്നു സോഷ്യൽ മീഡിയ മുഴുവനും വൈറലായി കേരള കരയാകെ പാടി കേൾക്കുന്ന ഈ ഗാനം മലയാളികൾക്ക് ഏറേ സന്തോഷവും അതിലേറെ അഭിമാനവും നൽകുന്ന ഒന്നാണ് . ഈ ഗാനത്തിൻ്റ രചയിതാവും അസാധാരണമായ കഴിവുകൾ പ്രകടമാക്കുന്ന പ്രദീഷ് ഗോപലനെന്ന അതുല്യ കലാകാരനെ പ്രേക്ഷകർക്കു മുൻപിൽ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുകയാണ്...🤍 "മക്കത്തെ മംഗല്യരാവ് ഖദീജത്തിൻ കല്യാണനാള് മൊഞ്ചുള്ള തേരിലങ്ങേറി എത്തിയല്ലോ മണിമാരൻ " .. ഇത് വാവരുടെ മാതാവായ പാത്തുമ്മയുടെ മാതാവായ കദീജയെ കുറിച്ച് രചയിതാവ് ഒൻപത് വർഷം മുൻപ് എഴുതിയ വരികളാണ്. 'മക്കം പുരയിൽ ഇസ്മായിൽ ഗോത്രത്തിൽ വാവർ' എന്നാണ് വാവരുടെ മുഴുവൻ പേര് എന്ന നിലക്കാണ് മക്കത്തെ കല്യാണരാവ്' എന്നു പറയുന്നത്.. ശാസ്താം പാട്ടുകളിലും മറ്റും വാവരെ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകളിൽ ഉടനീളം കാണാനാവുന്ന കേരളത്തിലെ മതസൗഹാർദ്ദത്തിൻ്റെ നിദർശനങ്ങളായി മാറുകയാണിതെല്ലാം .. ഗോപാലൻ്റെ പാട്ട് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത് കാണുമ്പോൾ മലയാളികളായ നമുക്ക് അഭിമാനിക്കാം തോളോട് തോൾ ചേർന്നു സൗഹാർദ്ദം പങ്കിട്ടു ജീവിക്കുന്ന മനുഷ്യർക്കിടയിൽ വർഗ്ഗീയതയുടെ വിഷം തുപ്പുന്ന മനുഷ്യരില്ലെങ്കിൽ നമ്മുടെ നാട് എത്ര സുന്ദരമാണ്